ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്. കൂട്ടിക്കൽ...

ആൻസമ്മ എബ്രഹാം (ആൻസി അഗസ്റ്റിൻ)

പ്രസിഡൻ്റ്

കെ ആർ രാജി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനു ഷിജു

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജേക്കബ് ചാക്കോ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജിമോൾ ഷിബു

ചെയര്‍പേഴ്സൺ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരിജാ കുമാരി അയ്യപ്പൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കാഞ്ഞിരപ്പള്ളി താലൂക്ക്, കോട്ടയം ജില്ല, കേരളം.  വാർഡുകൾ : 14, നിയമസഭാ മണ്ഡലം : പൂഞ്ഞാർ, ലോകസഭാ മണ്ഡലം : പത്തനംതിട്ട. വില്ലേജുകൾ : കൂട്ടിക്കൽ, മുണ്ടക്കയം, പൂഞ്ഞാർ തെക്കേക്കരആകെ ജനസംഖ്യ (2011 സെൻസസ് പ്രകാരം) :  14277   വിസ്തീർണ്ണം : 43.13അതിരുകൾവടക്ക് - പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ ഏലപ്പാറ, പഞ്ചായത്ത്. കിഴക്ക് - ഇടുക്കി ജില്ലയിലെ ഏലപ്പാറ, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകൾ. പടിഞ്ഞാറ് - മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകൾ. തെക്ക് - മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത്.  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വളരെ സവിശേഷമായ ഒരു സാംസ്ക്കാരിക ചരിത്രം നമ്മുടെ ഗ്രാമപഞ്ചായത്തിനുണ്ട് പുല്ലകയാറിന്‍റെ തീരത്തുനിന്നും നമ്മുടെ സാംസ്ക്കാരികചരിത്രം തുടങ്ങുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലയരയന്‍മാരും, കോയിക്കന്‍മാർ എന്നറിയപ്പെടുന്ന ഒരു ജനവിഭാഗവും പുല്ലകയാറിന്‍റെ ഇരുകരകളിലുമായി കൂട്ടിക്കൽ കേന്ദ്രമാക്കി അധിവസിക്കുവാന്‍ തുടങ്ങി. അക്കാലത്ത് കൂട്ടിക്കല്‍ പ്രദേശം  പന്തളം രാജകുടുംബത്തിന്‍റെ അധീനതയിലായിരുന്നു. ഒരു യുദ്ധത്തിൽ പരാജയപ്പെട്ടു തമിഴ്നാട്ടിൽ നിന്നും  പ്രാണരക്ഷാര്‍ത്ഥം  പാലായനം ചെയ്ത്  പന്തളം രാജാവിന്‍റെ അടുക്കൽ  അഭയം പ്രാപിച്ച ഒരു രാജകുടുംബത്തിന്  പൂഞ്ഞാര്‍ കേന്ദ്രമാക്കി വിപുലമായ ഒരു ഭൂപ്രദേശത്തിന്‍റെ  ഭരണാധികാരം  പന്തളം രാജാവ് നല്‍കി. അങ്ങനെയാണ്  ഈ ഭൂപ്രദേശം  പൂഞ്ഞാര്‍ രാജകുടുംബത്തിന്‍റെ അധീനതയിലാകുന്നത്. 1850-ാം ആണ്ടോടുകൂടി  കൂട്ടിക്കല്‍ എത്തിയ യൂറോപ്യന്‍മാരായ ക്രിസ്ത്യൻ മിഷണറിമാർ അന്ന് ഇവിടെയുണ്ടായിരുന്ന ജനവിഭാഗങ്ങളുടെ ...

കൂടുതൽ വായിക്കുക