ഗ്രാമസഭ / വാർഡ് സഭ വിവരങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - ഗ്രാമസഭ / വാർഡ് സഭ

മാർഗ്ഗനിർദ്ദേശങ്ങളും പ്രവർത്തനങ്ങളും ചുമതലകളും

സംഘടനയും ഭാരവാഹികളും

👥 ഗ്രാമസഭ / വാർഡ് സഭ മെമ്പർ

ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ. ഗ്രാമത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. അതുപോലെ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡ്‌സഭയിലെ മെമ്പറാണ്.

📣 കൺവീനർ & കോ-ഓർഡിനേറ്റർ

കൺവീനർ: വാർഡ് മെമ്പർമാർ / വാർഡ് കൗൺസിലർമാർ യഥാക്രമം ഗ്രാമസഭകളുടെയും വാർഡ് സഭകളുടെയും കൺവീനർമാരാണ്. കൺവീനർക്ക് ചുമതല നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന് തൊട്ടടുത്ത വാർഡിലെ അംഗത്തെ കൺവീനറായി നിയമിക്കാവുന്നതാണ്. യോഗങ്ങൾ വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വം കൺവീനർക്കാണ്.

കോ-ഓർഡിനേറ്റർ: തദ്ദേശഭരണ സ്ഥാപനം തീരുമാനിക്കുന്ന ഉദ്യോഗസ്ഥൻ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും. ഗ്രാമസഭാ/വാർഡ്സഭാ പ്രവർത്തനങ്ങളിൽ കൺവീനറെ സഹായിക്കുകയാണ് പ്രധാന ചുമതല.

🏛️ അദ്ധ്യക്ഷൻ (Presiding Officer)

ഗ്രാമപഞ്ചായത്ത്: ഗ്രാമസഭായോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റും, രണ്ടുപേരുടെയും അസാന്നിദ്ധ്യത്തിൽ കൺവീനറും അദ്ധ്യക്ഷനാകും.

മുനിസിപ്പാലിറ്റി: വാർഡ്സഭാ യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ അദ്ധ്യക്ഷത വഹിക്കും. ചെയർപേഴ്‌സന്റെ അസാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ചെയർപേഴ്‌സണോ, നിർദ്ദേശിക്കപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോ, അവരുടെ അസാന്നിദ്ധ്യത്തിൽ കൺവീനറോ അദ്ധ്യക്ഷത വഹിക്കും.

യോഗങ്ങളും നടപടിക്രമങ്ങളും

📊 ക്വാറവും പ്രത്യേക യോഗങ്ങളും

  • ക്വാറം: ആകെ വോട്ടർമാരുടെ 10% ആയിരിക്കും. എന്നാൽ ക്വാറം തികയാതെ മാറ്റിവെച്ച് വീണ്ടും ചേരുമ്പോൾ ക്വാറം 50 ആയിരിക്കും.
  • പ്രത്യേക യോഗം: വാർഡിലെ വോട്ടർമാരിൽ 10%-ൽ കുറയാത്തവർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം കൺവീനർ പ്രത്യേക യോഗം വിളിക്കേണ്ടതാണ്.

✍️ ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ & പ്രമേയങ്ങൾ

അവകാശങ്ങൾ: പരിഗണിക്കേണ്ട ചോദ്യങ്ങളും നിർദ്ദേശങ്ങളും യോഗത്തിന് മുമ്പോ നടക്കുമ്പോഴോ എഴുതി സമർപ്പിക്കുവാൻ അംഗങ്ങൾക്ക് അവകാശമുണ്ട്.

പ്രമേയങ്ങൾ: ഗ്രാമസഭയുടെ/വാർഡ്സഭയുടെ அதிகாரപരിധിയിലുള്ള ഏതു പ്രശ്‌നത്തെക്കുറിച്ചും ഭൂരിപക്ഷ അടിസ്ഥാനത്തിൽ യോഗത്തിൽ പ്രമേയം പാസ്സാക്കാവുന്നതാണ്.

അധികാരങ്ങളും ചുമതലകളും

A. പദ്ധതി ആസൂത്രണവും നിർവ്വഹണവും

  1. വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കാൻ സഹായിക്കുക.
  2. നടപ്പാക്കേണ്ട പദ്ധതികളുടെ നിർദ്ദേശങ്ങൾ തയ്യാറാക്കുകയും മുൻഗണന നിശ്ചയിക്കുകയും ചെയ്യുക (കരട് പ്രോജക്ട് അച്ചടിച്ച് വിതരണം ചെയ്ത് മുൻഗണനാക്രമം തീരുമാനിക്കണം).
  3. പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായങ്ങൾ, സൗകര്യങ്ങൾ, സന്നദ്ധസേവനം, ധനസമാഹരണം എന്നിവ നൽകുക.

B. പൊതുസൗകര്യ പദ്ധതികൾ

തെരുവുവിളക്കുകൾ, പൊതുജലവിതരണ ടാപ്പുകൾ, പൊതുകിണറുകൾ, പൊതുശുചിത്വ ഘടകങ്ങൾ, ജലസേചന സൗകര്യങ്ങൾ തുടങ്ങിയ പൊതു സൗകര്യപദ്ധതികൾ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക.

C. മരാമത്ത് പണികൾ

  1. നടപ്പാക്കിയതോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റും സാമഗ്രികളുടെ ചെലവും അറിയുക (വിവരങ്ങൾ വിതരണം ചെയ്യേണ്ടതാണ്).
  2. വികസന പരിപാടികൾ ഏറ്റെടുത്തു നടത്തുന്ന ഗുണഭോക്തൃസമിതികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
  3. പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളുടെ വിശദമായ എസ്റ്റിമേറ്റുകളുടെ വിവരങ്ങൾ ശേഖരിക്കുക.