ജാഗ്രതാ സമിതി
ജാഗ്രതാ സമിതി
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവേദി
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി. പരിരക്ഷാസംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നതാണ്. വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട കേസുകളും പ്രശ്നങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സമിതികൾ പ്രവർത്തിക്കാവുന്നതാണ്.
🎯 ഉദ്ദേശ്യ ലക്ഷ്യങ്ങൾ
- ✔ സ്ത്രീകളെയും കുട്ടികളെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരെയുണ്ടാകുന്ന ഏത് അതിക്രമത്തിനും വിവേചനത്തിനും നീതിലംഘനത്തിനും ചൂഷണത്തിനും തീരാ നിഷേധത്തിനും എതിരെ ശക്ത ഇടപെടലുകളും പരിഹാരത്തിനും വേണ്ട ക്രമീകരണം ഉറപ്പാക്കുകയും ചെയ്യുക.
- ✔ സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള ഏത് പരാതിയും സ്വീകരിക്കുകയും അടിയന്തര ഇടപെടലുകൾ വഴിയോ സഹായസംവിധാനങ്ങൾ വഴിയോ പരിഹാരമുണ്ടാക്കുകയും ചെയ്യുക.
- ✔ ജാഗ്രത സമിതിക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പരാതികൾ, പ്രശ്നങ്ങൾ എന്നിവ ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, ഇതര സർക്കാർ സംവിധാനങ്ങൾ, നിയമ സഹായ ഏജൻസികൾ എന്നിവയിലേക്ക് എത്തിക്കുകയും തുടർപ്രവർത്തനങ്ങളിലൂടെ ഇതിന്റെ ഫലം താഴെ തലം വരെ എത്തിക്കുകയും ചെയ്യുക.
- ✔ സ്ത്രീകളെയും പെൺകുട്ടികളെയും വിവിധ അവകാശ സംരക്ഷണത്തിനുള്ള സർക്കാർ തലത്തിലുള്ള ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക. ഏകദേശം ഒരേ ലക്ഷ്യത്തോടെ മറ്റു ഇതര ഏജൻസികളുടെ പ്രവർത്തനങ്ങളെ ജാഗ്രത സമിതിയുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ സാധ്യമാക്കുക.
- ✔ സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരുവിധ പ്രശ്നങ്ങളുണ്ടാകാത്ത സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
- ✔ ലക്ഷ്യപ്രാപ്തിക്കായി വിവിധയിനത്തിലുള്ള കൂട്ടായ്മകൾ ഉണ്ടാക്കുകയും ജനകീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക.
- ✔ ദുരുപയോഗമാകുന്ന സാഹചര്യങ്ങളുടെ സ്ത്രീശിശു പ്രവർത്തനങ്ങൾക്ക് സമൂഹവും നിരീക്ഷണവും പിന്തുണയും നൽകുക.
🏛️ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന
പഞ്ചായത്ത് തല സമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് ഉള്ളത്.
🔹 ഭാരവാഹികൾ
- ചെയർപേഴ്സൺ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- വൈസ് ചെയർപേഴ്സൺ: വൈസ് പ്രസിഡന്റ്
- കൺവീനർ: ഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിത ശിശു വികസന വകുപ്പ്
- കോ-കൺവീനർ: പഞ്ചായത്ത് സെക്രട്ടറി
🔹 അംഗങ്ങൾ
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
- അഭിഭാഷക (വനിതാ വക്കീൽ)
- സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
- എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
- പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
- സി.ഡി.എസ് ചെയർപേഴ്സൺ
- വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ (വനിത)
🔹 ക്ഷണിതാക്കൾ:
ജില്ലാ ബാല സംരക്ഷണ സമിതി (ഡി.സി.പി.സി) പ്രതിനിധി, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങളുടെ വിവരങ്ങൾ
| ക്രമ നമ്പർ | പദവി | പേര് | മൊബൈൽ നമ്പർ |
|---|---|---|---|
| 1 | ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | ആൻസമ്മ എബ്രഹാം | 9496044738, 8281017332 |
| 2 | വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ് | കെ ആർ രാജി | 9895606489 |
| 3 | കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർ | സിന്ധു എസ് | 9946828103 |
| 4 | കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറി | ഗിരിജാകുമാരി അയ്യപ്പൻ | 9496044739, 9446123360 |
| 5 | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | ജേക്കബ് ചാക്കോ | 9656816091 |
| 6 | അഭിഭാഷക | അഡ്വ.ആര്യ സുരേന്ദ്രൻ | 8606660634 |
| 7 | പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ | സബ് ഇൻസ്പെക്ടർ മുണ്ടക്കയം പോലീസ് സ്റ്റേഷൻ | 04828-272317, 9497947154 |
| 8 | എസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക | രാജിമോൾ ഷിബു | 9061581689 |
| 9 | പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ | നൌഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ സി.എച്ച്.സി. കൂട്ടിക്കൽ | 9446035128 |
| 10 | സി.ഡി.എസ് ചെയർപേഴ്സൺ | ബിസ്മി സൈനുദ്ദീൻ | 8137937699 |
| 11 | വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ | ജാസ്മിൻ പി.ഐ, 108 അങ്കണവാടി വർക്കർ | 8136815981 |
| 12 | കൌൺസിലർ | ലിറ്റി എബ്രഹാം | 7510522546 |
📢 പരാതികൾ നൽകാം:
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ, ഗാര്ഹിക പീഡനം, അവകാശ ലംഘനങ്ങൾ തുടങ്ങിയ പരാതികൾ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാവുന്നതാണ്.
വാർഡ് / ഡിവിഷൻ തല ജാഗ്രതാ സമിതി
തദ്ദേശഭരണതലത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രൂപപ്പെടുത്തുന്ന ജാഗ്രതാ സമിതിയുടെ കീഴ്ഘടകമാണ് വാർഡ്/ഡിവിഷൻ ജാഗ്രതാ സമിതി. വാർഡ്തല സമിതിയുടെ പൊതുയോഗം ഗ്രാമസഭകളോടൊപ്പം അല്ലെങ്കിൽ പ്രത്യേക ഗ്രാമസഭയായും സംഘടിപ്പിക്കാവുന്നതാണ്.
📋 സമിതി ഘടന
| പദവി | ഉത്തരവാദിത്തപ്പെട്ടവർ |
|---|---|
| ചെയർപേഴ്സൺ | വാർഡ് മെമ്പർ / കൗൺസിലർ |
| വൈസ് ചെയർപേഴ്സൺ | എ.ഡി.എസ് പ്രസിഡന്റ് / തിരഞ്ഞെടുക്കപ്പെടുന്ന വനിത |
| കൺവീനർ | അങ്കണവാടി വർക്കർ / ആശ / എസ്.സി-എസ്.ടി പ്രമോട്ടർ / പ്രേരക് |
| ജോയിന്റ് കൺവീനർ | തിരഞ്ഞെടുക്കപ്പെടുന്ന അംഗം |
👥 മറ്റ് അംഗങ്ങൾ
- പൊതുസമ്മതനായ ഒരാൾ (ഡോക്ടർ, അഭിഭാഷകൻ, റിട്ട. ഉദ്യോഗസ്ഥർ)
- സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ (ഗ്രന്ഥശാല, ക്ലബ്ബുകൾ, സമാജങ്ങൾ)
- പ്രധാന രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ (ഒരാൾ സ്ത്രീ ആയിരിക്കണം)
- എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി
📌 എക്സ് ഒഫീഷ്യോ അംഗങ്ങൾ (ക്ഷണിതാക്കൾ)
- വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തക
- വാർഡിൽ പ്രവർത്തിക്കുന്ന സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി
- വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി അധ്യാപിക / കൗൺസിലർ
- വാർഡ് വികസന സമിതി കൺവീനർ
- ബാലസഭ പ്രസിഡന്റ്
📢 ശ്രദ്ധിക്കുക: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ, ഗാർഹിക പീഡനം, അവകാശ ലംഘനം, സാമൂഹ്യവിലക്ക് തുടങ്ങിയ വിഷയങ്ങളിൽ പരാതികൾ ജാഗ്രതാ സമിതിക്ക് നേരിട്ട് നൽകാവുന്നതാണ്. പരാതികളുടെ രഹസ്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതാണ്.