വാർത്തകൾ
കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻവന്റെ നേതൃത്വത്തിൽ 17/08/2026 തിങ്കൾ (ചിങ്ങം 1) കർഷക ദിനാചരണം കൂട്ടിക്കൽഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ബഹു. പ്രസിഡന്റ് ആൻസമ്മ എബ്രഹാം അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി. എ. മുഹമ്മദ് ഷമീർ ഉത്ഘാടനം നിർവ്വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിച്ചു. കൃഷി ഓഫീസർ രമ്യ.പി.എം. സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് മെമ്പർ കിരൺ രാജൻ, വൈസ് പ്രസിഡൻറ് കെ. ആർ. രാജി , സ്റ്റാൻറ്റിംഗ് കമ്മിറ്റി അംഗങ്ങളായ അനു ഷിജു,ജേക്കബ് ചാക്കോ,രാജിമോൾ ഷിബു , വാർഡുകളിലെ ജനപ്രതിനികളായ ആൻറണി കടപ്ലാക്കൽ, ജിജോ കാരക്കാട്ട് , സോബിൻ സോമൻ, പി.ജി. ദിനേശ്, ജെസി ജോസ് , ബീന ഷാലറ്റ്, ഷീബ ആബ്ദീൻ, ശാന്താ ഭായി ജയകുമാർ , ഷീന ബൈജു, സി.ഡി.എസ്. ചെയർപേഴ്സൺ ബിസ്മി സൈനുദ്ദീൻ, അസി.സെക്രട്ടറി ഷൈജു ഡി കാർഷിക വികസന സമിതി അംഗങ്ങൾ,വിവിധ പാർട്ടി പ്രതിനിധികൾ , കൂട്ടിക്കൽ ഓപ്പൺ മാർക്കറ്റ് അംഗങ്ങൾ, കൂട്ടിക്കൽ കാർഷിക സേവന കേന്ദ്രം , കർഷകർ തുടങ്ങിയവർ ആശംസകൾ നേർന്നു. കൃഷി അസിസ്റ്റൻറ് ജോൺസൺ കുരുവിള കൃതജ്ഞത അർപ്പിച്ച് യോഗം അവസാനിച്ചു.
![]()