ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം

കൂട്ടിക്കല്‍ഗ്രാമപഞ്ചായത്ത് പൊതുവെ കുന്നുകളും, മലഞ്ചെരുവുകളും ഉള്‍പ്പെട്ടതാണ് . ഈ പഞ്ചായത്തിന്‍റെ  ആകെ വിസ്തീര്‍ണ്ണം  4340 ഹെക്ടര്‍‍ ആണ് . ഇതില്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം 3553 ഹെക്ടറാണ്. 49 ഹെക്ടര്‍ സ്ഥലം നിലവില്‍ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുകയാണ്. റവന്യൂ സ്ഥലമായി 157 ഹെക്ടറും , പുല്‍മേടുകള്‍ 67 ഹെക്ടറുമാണ്. കൃഷിഇതരകാര്യങ്ങള്‍ക്ക്ഉപയോഗിച്ചിട്ടുള്ള സ്ഥലം  11 ഹെക്ടറുമാണ് . ഏകദേശം 438 ഹെക്ടറോളം സ്ഥലം  എസ്റ്റേറ്റ് പ്രദേശമാണ് . കാര്‍ഷികവൃത്തിക്ക് ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലമായി 614 ഹെക്ടര്‍ സ്ഥലവും ഗ്രാമപഞ്ചായത്ത് പ്രദേശത്തുണ്ട് 

          പറത്താനംമല, കാവാലിമല, കട്ടൂപ്പാറ,മാത്തുമല കളത്വാമല,തോണിയന്‍കാട്, മേലേത്തടം,നെല്ലിക്കല്‍മല, മ്ലാക്കര,മൂപ്പന്‍മല, ചൊറുതമല,മുതുകോരമലഎന്നീ മലകളും  അവയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ താഴ്വരകളും  ഉള്‍പ്പെട്ടതാണീ പഞ്ചായത്ത്. കോട്ടയം ജില്ലയുടെ വടക്കുകിഴക്കേ കോണില്‍ പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറെ ചെറുവില്‍ ഇടുക്കി ജില്ലയെ വേര്‍തിരിക്കുന്ന പുല്ലകയാറിന്‍റെ  തീരത്ത് കുന്നുകളും ,മലകളും  അവയ്ക്കിടയിലെ ചെറുതാഴ് വരകളും ,അരുവികളും ,പുല്‍മേടുകളും ,റബര്‍തോട്ടങ്ങളും , ചെറു കൃഷിയിടങ്ങളും ചേര്‍ന്ന് പ്രകൃതിസുന്ദരമായ ഗ്രാമമാണ് കൂട്ടിക്കല്‍.  സമുദ്രനിരപ്പില്‍നിന്നും 1882 മീറ്റര്‍ ഉയരമുള്ള കോലാഹലമേട് ആണ് ഈ പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശം .സമുദ്രനിരപ്പില്‍നിന്നും 120 മീറ്റര്‍ മുതല്‍ 1800 മീറ്റര്‍ വരെ  ഉയരം ഉള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട് . സാമാന്യം ചെരിവുള്ള പ്രദേശങ്ങളും (ട2),കുത്തനെ ചെരിവുള്ള പ്രദേശങ്ങളും (ട3) ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്താണ് ഇത് . കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത്  76ഡിഗ്രി 50چ20چ അക്ഷാംശത്തിലും  9 ഡിഗ്രി 34چ32'9  39چ51'രേഖാംശത്തിനുമിടയില്‍  സ്ഥതി ചെയ്യുന്നു .

          കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ മണ്‍തരങ്ങള്‍ പ്രധാനമായും  നാലിനങ്ങളില്‍പെടുന്നു. വനമണ്ണ് ,എക്കല്‍മണ്ണ് ,ഇടനാടന്‍ചെങ്കല്‍മണ്ണ് ,പശിമരാശി മണ്ണ് , എന്നിവയാണ് 

          കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് അരുവികളാലും തോടുകളാലും  സമൃദ്ധമായ മേഖലയാണ് . മണിമലയാറിന്‍റെ നീര്‍മറിപ്രദേശമായ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്രധാന തോടുകളും ,നീര്‍ച്ചാലുകളും  തെക്കേ അതിരില്‍ പുല്ലകയാറ്റില്‍ ചെന്നു ചേരുന്നു.പ്രധാനമായും 9 തോടുകളാണ് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലുള്ളത് .അവ വല്ലീറ്റ തോട് ,താളുങ്കല്‍തോട് ,മുണ്ടപ്പള്ളി തോട് ,ഞര്‍ക്കാട് തോട് ,വല്യന്തതോട് , കൊടുങ്ങാ തോട് ,മൂപ്പന്‍മലതോട് ,മ്ലാക്കരതോട് ,പുല്ലകയാര്‍തോട് എന്നിവയാണത്.

താരതമ്യേന കൂടുതല്‍ മഴ ലഭിക്കുന്നുവെങ്കിലും പ്രദേശത്തിന്‍റെ  പ്രത്യേകതകള്‍ കാരണം  വെള്ളം ഫലപ്രദമായി സംരക്ഷിക്കുവാന്‍ കഴിയുന്നില്ല. അനിയിന്ത്രിതമായ മണല്‍വാരല്‍,വനനശീകരണം എന്നിവ മൂലം വേനല്‍ക്കാലത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടാറുണ്ട് .ശാസ്ത്രീയമായ ജലസംരക്ഷണ മാര്‍ഗങ്ങളും ശരിയായ തരത്തിലുള്ള ജലവിതരണ മാര്‍ഗങ്ങളും അവലംബിച്ചെങ്കില്‍ മാത്രമേ  ഈ പ്രശ്നത്തിന് ശാശ്വതപരിഹാരമാവുകയുള്ളൂ .പാരിസ്ഥിതികസംരക്ഷണ രംഗത്ത് മണ്ണൊലിപ്പ്,അജൈവവസ്തുക്കളുടെ കുന്നുകൂടല്‍ എന്നിവ അടിയന്തിരശ്രദ്ധയോടെ പരിഹരിക്കേണ്ട പ്രശ്നങ്ങളാണ് .മാലിന്യനിവാരണത്തിന് ആവശ്യമായിട്ടുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കേണ്ടിയിരിക്കുന്നു.